കഥകളി ആചാര്യൻ ദാമോദര പിഷാരടിയുടെ ശതാഭിഷേകം ‘സാമോദ ദാമോദരം’ എന്ന പേരിൽ ആഘോഷിച്ചു

Anjana

Kathakali, RLV Damodara Pisharody, Thrippunithura, Samodara Damodaram

പ്രശസ്ത കഥകളി ആചാര്യന് ആർഎൽവി ദാമോദര പിഷാരടിയുടെ ശതാഭിഷേക ആഘോഷങ്ങൾ ‘സാമോദ ദാമോദരം’ എന്ന പേരിൽ വിപുലമായി നടന്നു. തൃപ്പൂണിത്തുറയുടെ കഥകളി പാരമ്പര്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ പിഷാരടിയെ ആദരിക്കാനായി ശിഷ്യരും കുടുംബാംഗങ്ങളും നാട്ടുകാരും ഒന്നിച്ചുചേർന്നു. സിനിമാതാരം ബാബു നമ്പൂതിരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ശ്രീദേവി രാജൻ, കല വിജയൻ, തലവടി അരവിന്ദൻ, കലാമണ്ഡലം രാമൻ നമ്പൂതിരി, ആർഎൽവി രാമൻ നമ്പൂതിരി, ആർഎൽവി ഗോപി എന്നിവർ പരിപാടിയിൽ സംസാരിച്ചു. കഥകളി സംഗീതം, ഓട്ടൻ തുള്ളൽ, കഥകളി തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. കോട്ടയ്ക്കൽ മധു, നെടുമ്പള്ളി രാമൻ എന്നിവരാണ് കഥകളി പദക്കച്ചേരി നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈകീട്ട് നടന്ന സമാദരണ സമ്മേളനത്തിൽ കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് ‘ദുരോദ്യനവധം’ കഥകളി അരങ്ങേറി. തൃപ്പൂണിത്തുറ കളിക്കോട്ട് പാലസിലായിരുന്നു ആഘോഷ പരിപാടികൾ. 2002ലെ കേരള കലാമണ്ഡലം അവാർഡ് ഉൾപ്പെടെ നേടിയ പ്രശസ്ത കഥകളി ആചാര്യനാണ് ആർഎൽവി ദാമോദര പിഷാരടി.

Story Highlights: Kathakali maestro RLV Damodara Pisharody’s 84th birthday celebrated as ‘Samodara Damodaram’ in Thrippunithura.

Image Credit: twentyfournews

Leave a Comment