സെബി ചെയർപേഴ്സണ് മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഷെൽ കമ്പനികളുമായി ബന്ധമുണ്ടെന്ന് ഹിൻഡൻബർഗ് റിസർച്ച് വെളിപ്പെടുത്തി. ഇന്ത്യയുമായി ബന്ധപ്പെട്ട് വലിയൊരു കാര്യം പുറത്തുവിടാനുണ്ടെന്ന് സൂചിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് രംഗത്തെത്തിയത്.
അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെൽ കമ്പനിയിൽ മാധബിയ്ക്കും ഭർത്താവിനും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗ് പറയുന്നത്. അദാനിയ്ക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് 18 മാസങ്ങൾ കഴിഞ്ഞിട്ടും അദാനിയുമായി ബന്ധപ്പെട്ട ഷെൽ കമ്പനികളെക്കുറിച്ച് അന്വേഷിക്കാൻ സെബി താൽപ്പര്യം പ്രകടിപ്പിക്കാത്തത് ആശ്ചര്യമുണ്ടാക്കുന്നുവെന്ന് ഹിൻഡൻബർഗ് പ്രതികരിച്ചു.
ബർമുഡയിലും മൗറീഷ്യസിലുമുള്ള ചില ഷെൽ കമ്പനികളുമായി മാധബി പുരി ബുച്ചിനും ഭർത്താവിനും ബന്ധമുണ്ടെന്നാണ് ഹിൻഡൻബർഗിന്റെ ഗുരുതര വെളിപ്പെടുത്തൽ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പ് മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലൂടെ ഓഫ്ഷോർ എന്റിറ്റികളെ ഉപയോഗിച്ച് വരുമാനം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ടിലെ പരാമർശം.
Story Highlights: SEBI chief Madhabi Puri Buch allegedly had stakes in offshore entities linked to Adani Group, claims Hindenburg Research.
Image Credit: twentyfournews