ചേർത്തലയിൽ തുമ്പച്ചെടി തോരൻ കഴിച്ച യുവതി മരണപ്പെട്ടു; അസ്വാഭാവിക മരണത്തിന് കേസ്

Anjana

Updated on:

White Weed plant poisoning Kerala

ഔഷധ ചെടിയെന്ന് കരുതിയ തുമ്പച്ചെടി ഉപയോഗിച്ച് തയ്യാറാക്കിയ തോരൻ കഴിച്ചതിനെ തുടർന്ന് ഒരു യുവതി മരണപ്പെട്ടു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുകയാണ് (White Weed plant poisoning Kerala).

ആഗസ്റ്റ് 8 വ്യാഴാഴ്ച രാത്രിയാണ് ദേവീ നിവാസിൽ താമസിക്കുന്ന ജെ. ഇന്ദു എന്ന യുവതി തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചത്. തുടർന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ചേർത്തല എക്സ്‌റേ ആശുപത്രിയിലും പിന്നീട് ലേക്ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ വൈകിട്ട് ആറരയോടെ ഇന്ദു മരണത്തിന് കീഴടങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് ചേർത്തല പൊലീസ് അറിയിച്ചു. സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ BNSS 194 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Story Highlight: Woman dies after consuming thoran made with White Weed plant in Cherthala, Kerala. White Weed plant poisoning Kerala

Leave a Comment