വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തബാധിത മേഖലകളും പരുക്കേറ്റ കുട്ടികളുമായി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൃദയം വിങ്ങിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിന് എല്ലാവിധ പിന്തുണയും നൽകുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തിന്റെ വിശദമായ റിപ്പോർട്ടുകൾ ലഭിച്ച ശേഷം നടപടികൾ സ്വീകരിക്കുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾക്കായുള്ള പാക്കേജ്, മനോനില വീണ്ടെടുക്കാനുള്ള കൗൺസിലിംഗ് തുടങ്ങി പത്തു കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലെല്ലാം സമഗ്രമായ ഇടപെടൽ വേണമെന്നും പുനരധിവാസത്തിന് പ്രാധാന്യം നൽകണമെന്നും സുരേഷ് ഗോപി പറഞ്ഞു.
വേഗതയല്ല, കൃത്യതയാണ് എല്ലാക്കാര്യത്തിലും ഉറപ്പാക്കേണ്ടത്. വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മുമ്പെങ്ങുമില്ലാത്ത വിധത്തിൽ തന്നെ സവിശേഷമായി വയനാട്ട് വിഷയം പരിഗണിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.
Story Highlights: Prime Minister Narendra Modi’s heart was moved during his visit to the landslide-affected areas and injured children in Wayanad, says Union Minister Suresh Gopi.
Image Credit: twentyfournews