വയനാട്ടിലെ ദുരന്തമേഖലയിൽ സൈന്യത്തേയും മോഹൻലാലിനേയും അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ അജു അലക്സിന്റെ മാതാവ് പരാതിയുമായി

Anjana

Aju Alex arrest

വയനാട്ടിലെ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യത്തേയും നടൻ മോഹൻലാലിനേയും അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ അജു അലക്സിന്റെ മാതാവ് പരാതിയുമായി രംഗത്തെത്തി.

മകനെ കാണാനില്ലെന്നും തിരുവല്ല സിഐ മകനെ കൂട്ടിക്കൊണ്ടുപോയെന്നും മകൻ ഹൃദ്രോഗിയാണെന്നുമാണ് മേഴ്സി അലക്സ് പത്തനംതിട്ട എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ചെകുത്താൻ എന്ന പേരിലാണ് അജു അലക്സ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വന്ന് ജാമ്യമെടുത്തിട്ട് പോകാനുള്ള കേസ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാണ് എസ്പി മകനെ കൂട്ടിക്കൊണ്ടുപോയത്. എന്നാൽ പിന്നീട് മകനെ ലോക്കപ്പിലാക്കുകയാണ് ചെയ്തതെന്നും മേഴ്സി അലക്സ് പറയുന്നു. മകനെക്കുറിച്ച് താൻ പൊലീസിൽ അന്വേഷിച്ചിട്ടും കൃത്യമായ വിവരമൊന്നും ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അജുവിന്റെ മാതാവ് പരാതി നൽകിയിരിക്കുന്നത്.

താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താൻ ചാനൽ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അജുവിനെതിരെ ഭാരതീയ ശിക്ഷാ നിയമസംഹിത 192, 296(b), കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

Story Highlights: Aju Alex’s mother files complaint after he was arrested for insulting army and Mohanlal during rescue operations in Wayanad.

Image Credit: twentyfournews

Leave a Comment