വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി ബാലരാമപുരത്തേക്കുള്ള റെയിൽപ്പാതയ്ക്ക് പാരിസ്ഥിതിക അനുമതി

Anjana

Vizhinjam port rail line

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി ബാലരാമപുരത്തേക്ക് റെയിൽപ്പാത നിർമ്മിക്കുന്നതിന് പാരിസ്ഥിതിക അനുമതി ലഭിച്ചു. 10.70 കിലോമീറ്റർ ദൂരമുള്ള ഈ റെയിൽപ്പാതയിൽ 9.43 കിലോമീറ്റർ തുരങ്കപ്പാതയായിരിക്കും.

വിഴിഞ്ഞം തുറമുഖത്തേക്ക് ചരക്കുകൾ എത്തിക്കുന്നതിനും തിരിച്ചയക്കുന്നതിനുമാണ് ഈ റെയിൽപ്പാത സഹായകമാകുക. 1400 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ നിർമ്മാണ ചുമതല കൊങ്കൺ റെയിൽ കോർപ്പറേഷനാണ് വഹിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബാലരാമപുരം റെയിൽവേ സ്റ്റേഷനെ സിഗ്നൽ സ്റ്റേഷനാക്കി ഉയർത്തുകയും കണ്ടെയ്‌നർ യാർഡ് നിർമ്മിക്കുകയും ചെയ്യും. നിർദ്ദിഷ്ട ഔട്ടർ റിങ് റോഡ് ബാലരാമപുരം മടവൂർപ്പാറയിൽവച്ച് റെയിൽപ്പാതയുമായി ചേരും. തുറമുഖം പ്രവർത്തനസജ്ജമാകുമ്പോൾ കണ്ടെയ്‌നറുകൾക്ക് ദേശീയപാതയിലൂടെ സഞ്ചാരസൗകര്യം ലഭിക്കും.

Story Highlights: Vizhinjam port project gets environmental clearance for 10.7 km rail line with 9.43 km tunnel to Balaramapuram.

Image Credit: twentyfournews