സിഎംഡിആർഎഫ് കേസ്: അഖിൽ മാരാർ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചു

Anjana

Akhil Marar CMDRF case

സംവിധായകൻ അഖിൽ മാരാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം സിറ്റി സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അദ്ദേഹം ജാമ്യാപേക്ഷ നൽകിയത്. കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നും സിഎംഡിആർഎഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖിൽ മാരാർ കോടതിയെ അറിയിച്ചു.

വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്ന് അഖിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേസെടുത്തത്. എന്നാൽ പിന്നീട് അഖിൽ മാരാർ തന്റെ നിലപാടിൽ മാറ്റം വരുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിക്കെതിരെയും ദുരിതാശ്വാസനിധിക്കെതിരെയും കടുത്ത പ്രചാരണങ്ങൾ നടത്തിയ അഖിൽ മാരാർ പിന്നീട് ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഭാവന ചെയ്തതിന്റെ രേഖയും അഖിൽ മാരാർ പങ്കുവെച്ചിട്ടുണ്ട്.

Story Highlights: Director Akhil Marar seeks anticipatory bail in case related to campaign against CM’s Disaster Relief Fund

Image Credit: twentyfournews