പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലെ ഛംഗ്രബന്ദ ചെക്പോസ്റ്റിൽ വച്ച് വ്യാജരേഖ ഹാജരാക്കി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ഇനാമുൾ ഹഖ് സുഹൈൽ, ഭാര്യ സഞ്ജിത സിന ഇലാഹി എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഒരു കുട്ടിയും ഒപ്പമുണ്ടായിരുന്നു.
ഇന്ത്യയിൽ വൈദ്യ പരിശോധനയ്ക്കായി ഏഴ് ദിവസത്തെ മെഡിക്കൽ വിസ ഉണ്ടെന്ന് അവകാശപ്പെട്ടാണ് ദമ്പതികൾ എത്തിയത്. എന്നാൽ അതിർത്തി പരിശോധനയിൽ വിസ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ദമ്പതികളുടെ ബാഗിൽ നിന്ന് വ്യാജ ഇന്ത്യൻ ഐഡി കാർഡുകളും കണ്ടെടുത്തു. തുണികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
ബംഗ്ലാദേശുമായുള്ള അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യൻ അതിർത്തിയിൽ കർശന പരിശോധന നടക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്. ബി.എസ്.എഫ് കണ്ടെടുത്ത ഐഡി കാർഡുകളുടെ ആധികാരികത പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ദമ്പതികളും കുട്ടിയും പശ്ചിമ ബംഗാൾ പൊലീസിൻ്റെ കസ്റ്റഡിയിലാണ്.
Story Highlights: Bangladeshi couple with fake Indian IDs detained in Bengal’s Cooch Behar
Image Credit: twentyfournews