ഇൻഡോനേഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിൽ ഒരു 45കാരൻ തന്റെ അയൽവാസിയെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരനാണ് 60 വയസ്സുള്ള അസ്ഗിം ഇരിയാന്റോയെ കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാത്തതിനെക്കുറിച്ച് നിരന്തരം ചോദ്യം ചെയ്ത് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമായത്.
ജൂലൈ 29ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. പാർലിന്ദുഗൻ സിരേഗർ അസ്ഗിം ഇരിയാന്റോയുടെ വീട്ടിൽ കയറി തടിക്കഷ്ണം ഉപയോഗിച്ച് ആക്രമിച്ചു. തുടർന്ന് റോഡിലേക്ക് ഓടിയ ഇരിയാന്റോയെ പിന്തുടർന്ന് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. പ്രദേശവാസികൾ ഓടിയെത്തി പാർലിന്ദുഗനെ തടഞ്ഞെങ്കിലും അപ്പോഴേക്കും ഇരിയാന്റോ മരണമടഞ്ഞിരുന്നു.
സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പാർലിന്ദുഗൻ സിരേഗർ അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ, എന്താണ് കല്യാണം കഴിക്കാത്തതെന്ന് ചോദിച്ച് 60കാരൻ നിരന്തരം പരിഹസിച്ചതിൽ മനം നൊന്താണ് ആക്രമിച്ചതെന്ന് പാർലിന്ദുഗൻ സമ്മതിച്ചു. ഇരിയാന്റോയുടെ ഭാര്യയുടെ മൊഴിയിൽ നിന്നാണ് ആക്രമണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായത്.
Story Highlights: Indonesian man kills neighbour who kept asking him why he wasn’t married
Image Credit: twentyfournews