വയനാട് ഉരുൾപൊട്ടൽ: എട്ടാം ദിവസവും തുടരുന്ന തിരച്ചിൽ

Anjana

Wayanad landslide search operation

ചൂരൽമലയിലും മുണ്ടക്കയിലും ഉരുൾപൊട്ടൽ ഉണ്ടായിട്ട് എട്ടു ദിവസം പിന്നിടുമ്പോഴും തിരച്ചിൽ തുടരുകയാണ്. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് തിരച്ചിൽ നടത്തും. വനം വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ് എന്നിവർ സ്ഥലത്തെത്തി തിരച്ചിലിന്റെ ഭാഗമാകും. ചാലിയാറിന്റെ വിവിധ മേഖലകളിൽ ഹെലികോപ്റ്റർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. സൂചിപാറയ്ക്ക് താഴെയുള്ള വെള്ളച്ചാട്ടങ്ങൾക്ക് സമീപവും പരിശോധന നടത്തും.

ചാലിയാറിന്റെ ഒരു ഭാഗം മാത്രമാണ് നേരത്തെ പരിശോധിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇന്നലെ മൃതദേഹം കണ്ടെത്തിയ ചൂരൽമലയിലെയും മുണ്ടക്കയിലെയും വിവിധ പ്രദേശങ്ങളിലും ഇന്നും പരിശോധന തുടരും. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഹാരിസൺ പ്ലാന്റേഷന്റെ 50 സെൻറ് ഭൂമി കൂടി ദുരന്തനിവാരണ നിയമം അനുസരിച്ച് ജില്ലാ കലക്ടർ ഏറ്റെടുക്കും. ഇന്നലെ 30 മൃതദേഹങ്ങളും 150 ലേറെ ശരീരഭാഗങ്ങളും സംസ്കരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകൾ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഇന്നുമുതൽ പരിശോധന തുടങ്ങും. ഒരാഴ്ച പിന്നിടുമ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. വിവിധ ഏജൻസികളുടെ സംയുക്ത പരിശ്രമത്തിലൂടെ ദുരന്തബാധിത പ്രദേശങ്ങളിൽ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും നടത്തുന്നു.

Story Highlights: Wayanad landslides: Search operation enters Day 8 with multi-agency efforts

Image Credit: twentyfournews