മുണ്ടക്കൈ ഉരുൾപൊട്ടൽ: മരണസംഖ്യ 387 ആയി; തിരച്ചിൽ തുടരുന്നു

Anjana

Wayanad landslide death toll

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ 387 ആയി ഉയർന്നിരിക്കുന്നു. ഇതിൽ 172 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഔദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചതെങ്കിലും, ഇനിയും 200-ലധികം പേരെ കണ്ടെത്താനുണ്ട്. ഇന്നലെ 8 പേരുടെ മൃതദേഹം സംസ്കരിച്ചു, ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. തിരച്ചിൽ പ്രവർത്തനങ്ങൾ ഇന്നും തുടരും.

റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ നടത്തിയ ഡ്രോൺ പരിശോധനയിൽ സിഗ്നൽ ലഭിച്ച മേഖലയിൽ ഇന്ന് പ്രത്യേക തിരച്ചിൽ നടത്തും. ബെയ്‌ലി പാലം കടന്ന് മുണ്ടക്കൈ ഭാഗത്തേക്ക് തിരച്ചിലിന് പോകുന്നവരുടെ എണ്ണം 1500 ആയി നിയന്ത്രിക്കാൻ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നു. കാണാതായവർക്കായി ചാലിയാർ കേന്ദ്രീകരിച്ച് വ്യത്യസ്ത ദിശകളിൽ ആഴത്തിൽ പരിശോധന നടത്തുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

31 മൃതദേഹങ്ങളും 158 മൃതദേഹ ഭാഗങ്ങളും ഇന്ന് സംസ്കരിക്കും. സംസ്കാരത്തിന് പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്കാര ചടങ്ങുകൾ വൈകിട്ട് മൂന്ന് മണിമുതൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. 160 ശരീര ഭാഗങ്ങളാണ് ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുത്തതെന്നും, ഓരോ ശരീരഭാഗങ്ങളും പ്രത്യേകം സംസ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളം ഈ ദുരന്തത്തെ അതിജീവിക്കുമെന്ന് മന്ത്രി കെ രാജൻ ഉറപ്പ് നൽകി.

Story Highlights: Search intensifies for missing persons in Wayanad landslide as death toll rises

Image Credit: twentyfournews