വയനാട് ഉരുൾപൊട്ടൽ: തിരച്ചിൽ ഏഴാം ദിവസത്തിൽ, മരണസംഖ്യ 359 ആയി

Anjana

Wayanad landslide rescue

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബെയ്‍ലി പാലത്തിന് സമീപം ഐബോഡ് പരിശോധനയിൽ ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. ഈ സിഗ്നലുകൾ മനുഷ്യശരീരത്തിന്റേതാകാമെന്ന സംശയത്തെ തുടർന്ന് ഡോഗ് സ്ക്വാഡിനെ എത്തിച്ചാണ് പരിശോധന നടത്തുന്നത്.

മൃതദേഹങ്ങൾ ഒഴുകിയെത്തിയ ചാലിയാറിൽ ഇന്നും വ്യാപക തിരച്ചിൽ തുടരുകയാണ്. ഇതുവരെ 233 മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ചാലിയാറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 2 മൃതദേഹങ്ങളും 26 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. വനമേഖല കേന്ദ്രീകരിച്ചുള്ള തിരച്ചിലിന് ഡ്രോണുകളും ഹെലികോപ്റ്ററും ഉപയോഗിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉരുൾപൊട്ടലിൽ മരണസംഖ്യ 359 ആയി ഉയർന്നിരിക്കുകയാണ്. വിവിധ സേനകൾക്കൊപ്പം ആയിരത്തോളം സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. തിരിച്ചറിയാനാകാത്ത എട്ടു പേരുടെ മൃതദേഹങ്ങൾ സർവമതപ്രാർത്ഥനയോടെ പുത്തുമലയിലെ ഹാരിസൺ മലയാളം ഭൂമിയിൽ ഇന്നലെ രാത്രി സംസ്കരിച്ചു. 64 സെന്റ് സ്ഥലത്താണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്‌കാര ചടങ്ങുകൾ നടന്നത്.

Story Highlights: Wayanad landslide rescue operations enter 7th day, using advanced technology and canine units

Image Credit: twentyfournews