വയനാട് ദുരന്തഭൂമിയിൽ നടത്തിയ ഐബോഡ് പരിശോധനയിൽ രണ്ട് സംശയാസ്പദമായ സ്പോട്ടുകൾ കണ്ടെത്തി. ബെയ്ലി പാലത്തിനു സമീപം കണ്ടെത്തിയ ഈ സ്പോട്ടുകൾ മനുഷ്യ ശരീരമാകാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ചൂരൽമല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ ഉണ്ടായത്. സംശയമുള്ള മറ്റു സ്പോട്ടുകളിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ദുരന്തത്തിന്റെ ആറാം ദിനത്തിലും വിശ്രമമില്ലാതെ രക്ഷാദൗത്യം തുടരുകയാണ്. സൈന്യം, പൊലീസ്, അഗ്നിരക്ഷാ സേന, സന്നദ്ധ പ്രവർത്തകർ എന്നിവർ ദുരന്തമേഖലയിൽ തിരച്ചിൽ നടത്തുന്നു. സൈന്യത്തിന്റെ നേതൃത്വത്തിൽ ചൂരൽമലയിൽ ഐബോർഡ് പരിശോധന നടത്തിയിരുന്നു. ഈ ദുരന്തത്തിൽ 359 പേരുടെ ജീവനാണ് പൊലിഞ്ഞത്.
ചാലിയാർ പുഴയിലും സമീപത്തെ വനത്തിലും വിശദമായ പരിശോധന നടത്തി. മുങ്ങൽ വിദഗ്ധരുടേയും പ്രദേശവാസികളുടേയും സഹായത്തോടെയാണ് പുഴയിലെ പരിശോധന നടത്തിയത്. ഇതുവരെ പുഴയിൽ നിന്ന് 209 മൃതദേഹങ്ങൾ കണ്ടെടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണ്.
Story Highlights: Two suspicious spots found in IBOD test at Wayanad disaster site, possibly human remains
Image Credit: twentyfournews