കാണാതായവരുടെ കണക്കുകൾ ശേഖരിക്കുന്നത് അന്തിമഘട്ടത്തിൽ: മന്ത്രി എം.ബി. രാജേഷ്

Anjana

Wayanad landslide data collection

കാണാതായവരുടെ കണക്കുകൾ ശേഖരിക്കുന്നത് അന്തിമഘട്ടത്തിലാണെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ് അറിയിച്ചു. റേഷൻ കാർഡ് അടിസ്ഥാനത്തിലാണ് പരിശോധനകൾ നടക്കുന്നതെന്നും ലിസ്റ്റ് ഉടൻതന്നെ പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റ് കണ്ടെത്താനുള്ള പരിശ്രമവും തുടരുന്നുണ്ട്. കേന്ദ്രസഹായം നിർബന്ധമായും ആവശ്യമായ സമയമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടലിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കുമെന്ന് അറിയിപ്പുണ്ട്. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം നടത്തുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലം ഹാരിസൺ മലയാളത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുരന്തത്തിന്റെ ആറാം ദിനവും വിശ്രമമില്ലാതെ ദുരന്തമേഖലയിൽ സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും രക്ഷാദൗത്യം നടത്തി. മണ്ണിനടിയിൽ മനുഷ്യസാന്നിധ്യമുണ്ടോയെന്ന് തിരയാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ചൂരൽമലയിൽ ഐബോർഡ് പരിശോധന നടത്തി. ആറാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. 359 പേരുടെ ജീവനാണ് ​ദുരന്തത്തിൽ പൊലിഞ്ഞത്.

Story Highlights: Wayanad landslide data collection of missing persons is in final phase says minister MB Rajesh

Image Credit: twentyfournews