വയനാട് ദുരന്തം: പ്രധാനമന്ത്രിയെ സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ; സുരേഷ് ഗോപിയും വിവരങ്ങൾ അറിയിക്കും

Anjana

Wayanad disaster relief

കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ നേരിട്ട് ധരിപ്പിച്ചു. വയനാട്ടിലെ ദുരിതമേഖലയിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷമാണ് ജോർജ് കുര്യൻ പ്രധാനമന്ത്രിയെ കണ്ടത്. കേന്ദ്ര ഏജൻസികൾ വയനാട്ടിൽ നടത്തിയ സ്തുത്യർഹമായ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം മോദിയെ ബോധിപ്പിച്ചു.

അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപി വയനാട്ടിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേർന്നാണ് പ്രവർത്തനമെന്നും, കാര്യങ്ങൾ എല്ലാം പ്രധാനമന്ത്രി ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്നാണ് പ്രവർത്തനം നടത്തുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുനരധിവാസം നന്നായി നടക്കുമെന്ന് സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു. ദുരന്തമറിഞ്ഞ ഉടൻ പ്രധാനമന്ത്രി വിളിച്ചുവെന്നും, അമിത് ഷാ, രാജ്നാഥ് സിംഗ് തുടങ്ങിയവരുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെയും വിളിച്ചതായി അറിയിച്ച സുരേഷ് ഗോപി, എല്ലാ പിന്തുണയും കേന്ദ്രം നൽകിയെന്നും, ആർമി, NDRF എന്നിവ മികച്ച പ്രവർത്തനം കാഴ്ച വച്ചുവെന്നും കൂട്ടിച്ചേർത്തു.

Story Highlights: Union Minister George Kurian meets PM Modi to discuss Wayanad landslide disaster

Image Credit: twentyfournews