വയനാട്ടിലെ രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന വാർത്ത വ്യാജമെന്ന് ജില്ലാ കലക്ടർ

നിവ ലേഖകൻ

Wayanad rescue workers food distribution

ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന വ്യാജ പ്രചരണത്തെ ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീ നിഷേധിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓരോ ദിവസവും രക്ഷാപ്രവർത്തകർക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. എന്നാൽ, സന്നദ്ധ പ്രവർത്തകർക്കോ പുറത്തുള്ളവർക്കോ നേരിട്ട് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യാൻ അനുവാദമില്ലെന്നും കലക്ടർ അറിയിച്ചു. കളക്ഷൻ പോയിൻറിൽ ഏൽപ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയതും ഗുണമേൻമയില്ലാത്തതുമായ ഭക്ഷണം വിതരണം ചെയ്യുന്നത് തടയാനാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേൽനോട്ടം വഹിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. 3600 പേർക്കുള്ള പ്രഭാത ഭക്ഷണവും 5500 പേർക്കുള്ള ഉച്ചഭക്ഷണവും എത്തിച്ചതായി കലക്ടർ വ്യക്തമാക്കി. നാല് ജീപ്പിലും ഒരു മിനി ലോറിയിലുമായി ആവശ്യമായ വെള്ളവും എത്തിച്ചിരുന്നു.

  ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി ഹൈദരാബാദിൽ 'പേട്രിയറ്റ്' ലൊക്കേഷനിൽ എത്തി

മേപ്പാടി പോളിടെക്നിക് കോളേജിൽ സജ്ജീകരിച്ച പൊതു അടുക്കളയിൽ തയ്യാറാക്കിയ ഭക്ഷണവും വിവിധ സന്നദ്ധ സംഘടനകൾ കളക്ഷൻ പോയിൻറുകളിൽ എത്തിച്ച ഭക്ഷണവുമാണ് വിതരണം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.

Story Highlights: District collector refutes false propaganda about rescue workers not receiving food in Wayanad Image Credit: twentyfournews

Related Posts
വയനാട്ടിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിൽ
Wayanad forest hunting

വയനാട് മൂടക്കൊല്ലി വനമേഖലയിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിലായി. സൗത്ത് വയനാട് വനം Read more

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടിശ്ശിക കോൺഗ്രസ് തീർത്തു
Congress bank dues

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക കോൺഗ്രസ് തീർത്തു. Read more

രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വയനാട്ടിലെത്തി
Rahul Gandhi Wayanad visit

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. കരിപ്പൂർ Read more

രാഹുലിനൊപ്പം സോണിയ ഗാന്ധി വയനാട്ടിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു
Sonia Gandhi Wayanad visit

സോണിയ ഗാന്ധി രാഹുൽ ഗാന്ധിയോടൊപ്പം വയനാട്ടിലേക്ക് എത്തുന്നു. വെള്ളിയാഴ്ചയാണ് സന്ദർശനം. മകളും വയനാട് Read more

വയനാട് ചേകാടിയിൽ എത്തിയ ആനക്കുട്ടി ചരിഞ്ഞു
Wayanad baby elephant

വയനാട് പുല്പ്പള്ളി ചേകാടി സ്കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു. കര്ണാടകയിലെ നാഗര്ഹോളെ കടുവാ സങ്കേതത്തിലെ Read more

  പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവും അന്താരാഷ്ട്ര മാധ്യമോത്സവവും കേരളത്തിൽ
വയനാട്ടിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ
husband murder

വയനാട്ടിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിലായി. ഭർത്താവ് സ്ഥിരം മദ്യപാനിയായിരുന്നെന്നും Read more

ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി; രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം
Jose Nelledam suicide

വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ Read more

ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ: ബന്ധുക്കളുടെ മൊഴിയെടുക്കാൻ പോലീസ്
Jose Nelledam suicide

വയനാട് പുൽപ്പള്ളിയിൽ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം Read more

വയനാട്ടിൽ കോൺഗ്രസ് നേതാവിന്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
daughter-in-law attempts suicide

വയനാട്ടിൽ കോൺഗ്രസ് നേതാവ് എൻ.എം. വിജയന്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് Read more