വയനാട് ഉരുൾപൊട്ടൽ: അഞ്ചാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു; നാളെ പുനരാരംഭിക്കും

Anjana

Wayanad landslide rescue operations

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ അഞ്ചാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. രക്ഷാപ്രവർത്തകർ പറയുന്നത് തിരച്ചിൽ അതീവ ദുഷ്കരമാണെന്നാണ്. മണ്ണ്മാന്തി യന്ത്രം അടക്കം ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും മൃതദേഹങ്ങളോ മനുഷ്യസാന്നിധ്യമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാളെയും മേഖലകൾ തിരച്ചിലിന് വിധേയമാക്കുമെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.

മേഖലയിൽ ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ മാധ്യമപ്രവർത്തകരോടെ ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും മഴ പെയ്താൽ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുമെന്ന ആശങ്കയും രക്ഷാപ്രവർത്തകർക്കിടയിൽ ഉണ്ട്. അതിനാൽ എത്രയും പെട്ടെന്ന് പ്രദേശത്ത് നിന്ന് മാറണമെന്ന് ആളുകൾക്ക് നിർദേശം നൽകി. നാളെ രാവിലെ ഏഴു മണിയ്ക്ക് രക്ഷാദൗത്യം പുനഃരാരംഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 353 ആയി ഉയർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 14042 പേർ താമസിക്കുന്നുണ്ട്. 148 മൃതശരീരങ്ങൾ കൈമാറിയെങ്കിലും 206 പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് സർക്കാർ മാർഗനിർദേശം പുറത്തിറക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാൽ 72 മണിക്കൂറിനകം സംസ്‌കരിക്കണമെന്നും നിർദേശമുണ്ട്.

Story Highlights: Wayanad landslide rescue operations conclude for the fifth day, with challenges in search and recovery efforts

Image Credit: twentyfournews