വയനാട്ടിലെ ദുരന്തബാധിത കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ ഇടുക്കി സ്വദേശികൾ എത്തി

Anjana

Breastfeeding orphaned infants Wayanad

ഇടുക്കി സ്വദേശി സജിന്റെ ഭാര്യ ഭാവന, വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിനെ തുടർന്ന്, ആവശ്യക്കാരുണ്ടെന്ന വിളി വന്നതോടെ, സജിൻ പാറേക്കര തന്റെ ഭാര്യയും രണ്ട് മക്കളുമായി ഇന്നലെ വയനാട്ടിലെത്തി. ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുഞ്ഞുങ്ങളുടെ വിവരമാണ് ഭാവനയെ ഈ പ്രവൃത്തിക്ക് പ്രേരിപ്പിച്ചത്.

നാലു വയസ്സും നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയായ ഭാവന, അമ്മയില്ലാതാകുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ തനിക്കറിയാമെന്നും അതുകൊണ്ടാണ് താൻ ഇതിന് തയ്യാറായതെന്നും പ്രതികരിച്ചു. ഭർത്താവിന്റെ പിന്തുണയോടെയാണ് ഈ തീരുമാനമെടുത്തതെന്നും അവർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ അറിയിക്കണേ, എന്റെ വൈഫ് റെഡിയാണ്’ എന്ന സജിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന്, ഭാവന സോഷ്യൽ മീഡിയയിലൂടെ താൻ ഇതിന് സന്നദ്ധയാണെന്ന് അറിയിക്കുകയായിരുന്നു. ഇടുക്കി ഉപ്പുതറ സ്വദേശികളായ ഈ ദമ്പതികളുടെ മാനുഷിക പ്രവൃത്തി സമൂഹത്തിന് മാതൃകയായി മാറിയിരിക്കുകയാണ്.

Story Highlights: Couple from Idukki travels to Wayanad to breastfeed orphaned infants after landslide

Image Credit: twentyfournews