പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെ വെങ്കലം നേടി

Anjana

Swapnil Kusale Paris Olympics Bronze

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മൂന്നാമത്തെ മെഡൽ ലഭിച്ചു. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത്. 451.4 പോയിന്റോടെയാണ് സ്വപ്നിലിന്റെ നേട്ടം. പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങിൽ നിന്നാണ് ലഭിച്ചത്.

മത്സരത്തിന്റെ ആദ്യ റൗണ്ടുകളിൽ പിന്നിലായിരുന്ന സ്വപ്നിൽ അവസാനം കുതിച്ചുകയറി. നീലിങ്, പ്രോൺ റൗണ്ടുകൾ അവസാനിച്ചപ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്നിൽ. സ്റ്റാൻഡിങ് റൗണ്ടിന് ശേഷമാണ് 411.6 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. സ്വർണം ചൈനയും, വെള്ളി യുക്രൈനും സ്വന്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ സ്വപ്നിൽ സുരേഷ് കുസാലെ 2022ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. 2022ലെ ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ താരം സ്വർണം നേടിയിരുന്നു. ഇന്ത്യയുടെ ഷൂട്ടിങ് മികവ് തുടരുകയാണ് ഈ ഒളിമ്പിക്സിൽ.

Story Highlights: Indian shooter Swapnil Kusale wins bronze medal in 50m Rifle 3 Positions at Paris Olympics

Image Credit: twentyfournews