വയനാട് ദുരിതാശ്വാസത്തിന് കോടികളുടെ സഹായവുമായി വ്യവസായികളും സ്ഥാപനങ്ങളും

Anjana

Wayanad disaster relief donations

വയനാടിലെ ദുരിതബാധിതർക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായികളും സ്ഥാപനങ്ങളും രംഗത്തെത്തി. ഗൗതം അദാനിയും എംഎ യൂസഫ് അലിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വീതം സംഭാവന നൽകി. വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പ്, പ്രമുഖ വ്യവസായി രവി പിള്ള, കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാണ രാമൻ എന്നിവരും അഞ്ച് കോടി രൂപ വീതം സഹായം പ്രഖ്യാപിച്ചു.

കെഎസ്എഫ്ഇ അഞ്ച് കോടി രൂപയും കാനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎൽ 50 ലക്ഷം രൂപയും വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപയും സംഭാവന നൽകി. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്ജ് 10 ലക്ഷം രൂപ നൽകി. തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5 കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി കൈമാറി. തമിഴ് ചലച്ചിത്ര നടൻ വിക്രം 20 ലക്ഷം രൂപയും ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപയും സംഭാവനയായി നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചു. എന്നാൽ സന്നദ്ധ സംഘടനകളുടെ പേരിലടക്കം നടത്തുന്ന പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണം നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിലേക്ക് വയനാട് ജില്ലാ ഭരണ സംവിധാനത്തിന്റെ മേൽനോട്ടത്തിൽ വസ്ത്രവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ച് പരിക്കേറ്റവർക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും എത്തിച്ചു നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: Prominent businessmen and organizations donate crores for Wayanad disaster relief

Image Credit: twentyfournews