വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ: ചാലിയാറിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി, മരണസംഖ്യ ഉയരുന്നു

Wayanad landslide

വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. ചാലിയാറിൽ നിന്ന് ഇതുവരെ 25 മൃതദേഹങ്ങൾ കണ്ടെത്തി. ഇരുട്ടുകുത്തി, വാണിയം പുഴ ഭാഗത്ത് ചാലിയാർ പുഴക്ക് അക്കരെ 9 മൃതദ്ദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് ആകെ മരണ സംഖ്യ ഉയർന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി നൂറിലധികം പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് പുലർച്ചെയാണ് മേഖലയിൽ രണ്ട് തവണ ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ച രണ്ട് മണിയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്.

പിന്നാലെ പുലർച്ചെ നാല് മണിയോടെയാണ് രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്. നിരവധി പേർ മണ്ണിനടിയിലായും കെട്ടിടങ്ങൾക്കിടയിലും കുടുങ്ങി കിടക്കുന്നുണ്ട്.

രക്ഷാപ്രവർത്തനത്തിനായി സൈന്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വയനാട്ടിലേക്ക് എത്തും. 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ദുരന്ത മേഖലയിലേക്കെത്തും.

  സംസ്ഥാനത്ത് കനത്ത മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കടലാക്രമണ ഭീഷണിയും

എന്നാൽ, ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. പുഴ ഗതിമാറി ഒഴുകിയെന്നാണ് വിവരം എങ്കിലും ഒരു പുതിയ പുഴ രൂപപ്പെട്ട രീതിയിലാണ് രണ്ട് മുണ്ടക്കൈയിലൂടെ കടന്നുപോകുന്നത്.

Story Highlights: Wayanad Mundakkai Landslide: Death toll rises as more bodies found in Chaliyar River Image Credit: twentyfournews

Related Posts
വയനാട്ടിൽ മണ്ണ് മാഫിയക്കെതിരെ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് ഭീഷണി
Soil Mafia Wayanad

വയനാട്ടിൽ മണ്ണ് മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടർന്ന് വില്ലേജ് ഓഫീസർക്ക് ഭീഷണി. ഭീഷണി Read more

സാങ്കേതിക സർവകലാശാലയിൽ സാമ്പത്തിക പ്രതിസന്ധി; ഫിനാൻസ് കമ്മിറ്റി യോഗം വിളിച്ച് വിസി
KTU financial crisis

സാങ്കേതിക സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈസ് ചാൻസലർ ഫിനാൻസ് കമ്മിറ്റി യോഗം Read more

  ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസിമാരെ തുടരാൻ അനുമതി; ഗവർണറുടെ പുതിയ വിജ്ഞാപനം
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു
Uttarakhand cloudburst

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ എഴുപതോളം പേരെ കാണാതായി. കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനം സൈന്യത്തിന്റെ നേതൃത്വത്തിൽ തുടരുന്നു. Read more

കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ പിടിയിൽ
village officer bribe

വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. Read more

എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ
ADM Naveen Babu death

എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂരിലെ വിചാരണ Read more

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; ഗ്രാമം ഒലിച്ചുപോയി, 60 പേരെ കാണാനില്ല
Uttarkashi cloudburst

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ധരാലിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഒരു ഗ്രാമം ഒലിച്ചുപോവുകയും 60 ഓളം Read more

വിദ്യാധനം പദ്ധതി: വനിതാ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം
Vidyadhanam Scheme

വനിതാ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. Read more

  കുഴിയിൽ വീണ് അപകടം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മെസ്സിയും അർജന്റീന ടീമും ഈ വർഷം കേരളത്തിലേക്ക് ഇല്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
Argentina football team

ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലേക്ക് ഉണ്ടാകില്ലെന്ന് കായിക Read more

സി.സദാനന്ദൻ എം.പി.യുടെ കാൽ വെട്ടിയ കേസിൽ 8 സി.പി.ഐ.എം. പ്രവർത്തകർ കീഴടങ്ങി
Sadanandan MP attack case

സി. സദാനന്ദൻ എം.പി.യുടെ കാൽ വെട്ടിയ കേസിൽ പ്രതികളായ എട്ട് സി.പി.ഐ.എം. പ്രവർത്തകർ Read more

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകൾ ഈ ആഴ്ച കേരളത്തിലേക്ക് മടങ്ങിയെത്തും
Malayali nuns

ഛത്തീസ്ഗഡിലെ ദില്ലിരാജറായിൽ തുടരുന്ന മലയാളി കന്യാസ്ത്രീകൾ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തും. Read more