വയനാട്ടിൽ വൻ ഉരുൾപൊട്ടൽ: 15 പേർ മരിച്ചു, നൂറുകണക്കിന് പേർ കുടുങ്ങിക്കിടക്കുന്നു

Anjana

Wayanad landslide

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായി. ദുരന്തത്തിൽ മരണസംഖ്യ 15 ആയി ഉയർന്നു. നാനൂറിലധികം പേർ കുടുങ്ងിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം ഹെലികോപ്റ്റർ വഴി മാത്രമേ സാധ്യമാകൂ എന്ന് ചൂരൽമല വാർഡ് മെമ്പർ സികെ നൂറുദ്ദീൻ അറിയിച്ചു. സൈന്യത്തെ രക്ഷാപ്രവർത്തനത്തിനായി എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാറക്കെട്ടുകളും ചെളിയും വീടുകളിൽ നിറഞ്ഞതായി നൂറുദ്ദീൻ പറഞ്ഞു. പ്രദേശവാസിയായ ജിതിക, ഉരുൾപൊട്ടൽ തുടരുന്നതിനാൽ ജനങ്ങൾ പിന്നോട്ട് നീങ്ങുന്നതായി അറിയിച്ചു. മൂന്നു പേരെ രക്ഷിച്ചെന്നും മുണ്ടക്കൈ മുഴുവൻ അപകടത്തിൽപ്പെട്ടെന്നും അവർ വ്യക്തമാക്കി. രണ്ട് മൂന്ന് വീടുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും ജിതിക കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലെത്തുമെന്ന് മന്ത്രി കെ രാജൻ‌ അറിയിച്ചു. എയർലിഫ്റ്റിം​ഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ‌ ഉപയോ​ഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. കുട്ടികളും പ്രായമായവരും സുഖമില്ലാത്തവരും ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Story Highlights: Massive landslide in Wayanad’s Mundakkai and Churalmala areas, rescue operations underway