വയനാട് മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ: നാല് പേർ മരിച്ചു, വ്യാപക നാശനഷ്ടം

Anjana

Wayanad landslide

വയനാട് മേപ്പാടി മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ സംഭവിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയും നാല് മണിയോടെയുമായി രണ്ട് തവണ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായി. ഈ ദുരന്തത്തിൽ നാല് പേർ മരിച്ചു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചു പോയി. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നതിനാൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു.

രക്ഷാപ്രവർത്തനം തുടരുന്നതിനിടെ, പുഴ ഗതിമാറി ഒഴുകിയതായി സൂചനയുണ്ട്. കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വനം മന്ത്രി എകെ ശശീന്ദ്രൻ വയനാട്ടിലേക്ക് എത്തുമെന്ന് അറിയിച്ചു. നിരവധി വാഹനങ്ങൾ ഒഴുകിപോയതോടൊപ്പം വീടുകളിലും വെള്ളവും ചെളിയും കയറിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലേക്ക് എത്തുമെന്നും അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെള്ളാർമല സ്കൂൾ പൂർണമായി വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഉരുൾപൊട്ടലിൽ കൂറ്റൻ മരങ്ങളാണ് വന്ന് അടിഞ്ഞിരിക്കുന്നത്. നിരവധി വീടുകൾ അപകട ഭീതിയിലാണ്. സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്.

Story Highlights: Heavy landslide in Wayanad’s Mundakkai area results in four deaths and widespread destruction