അനധികൃത കോച്ചിംഗ് സെൻ്ററുകൾക്കെതിരെ കർശന നടപടി; 13 സ്ഥാപനങ്ങൾ സീൽ ചെയ്തു

Anjana

Delhi coaching centers sealed

അനധികൃത കോച്ചിംഗ് സെൻ്ററുകൾക്കെതിരെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കർശന നടപടി സ്വീകരിച്ചു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന 13 കോച്ചിംഗ് സെൻ്ററുകൾ അധികൃതർ സീൽ ചെയ്തു. ഐഎഎസ് ഗുരുകുൽ, ചാഹൽ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിംഗ്, ഐഎഎസ് സേതു, ടോപ്പേഴ്സ് അക്കാദമി, ദൈനിക് സംവാദ്, സിവിൽസ് ഡെയ്‌ലി ഐഎഎസ്, കരിയർ പവർ, 99 നോട്ടുകൾ, വിദ്യാ ഗുരു, ഗൈഡൻസ് ഐഎഎസ്, ഐഎഎസ് ഫോർ ഈസി എന്നിവയാണ് അടച്ചുപൂട്ടിയത്. നേരത്തെ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പൊലീസ് സീൽ ചെയ്തിരുന്നു.

ചട്ടങ്ങൾ ലംഘിച്ച് ബേസ്‌മെൻ്റിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് എംസിഡി അറിയിച്ചു. ഇന്നും വിവിധ കോച്ചിംഗ് സെൻ്ററുകളിൽ പരിശോധന തുടരുമെന്നും അവർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോച്ചിംഗ് സെൻ്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം രംഗത്തെത്തി. ബെസ്‌മെൻ്റിന് ഫയർഫോഴ്സ് എൻഒസി നൽകിയത് സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണെന്ന് കണ്ടെത്തി. ലൈബ്രറിയും ക്ലാസ് റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ഡൽഹി ഫയർഫോഴ്സ് പരിശോധന റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്.