പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ ലഭിച്ചു. ഷൂട്ടിംഗിൽ മനു ഭാക്കർ വെങ്കല മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് മനു ഭാക്കർ വെങ്കലം നേടിയത്. 2217 പോയിന്റ് നേടിയാണ് മനു ഭാക്കർ മൂന്നാം സ്ഥാനത്ത് എത്തിയത്. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്.
സ്വർണവും വെള്ളിയും ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ് ലഭിച്ചത്. ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു ഭാക്കർ. ആദ്യമായിട്ടാണ് ഷൂട്ടിംഗിൽ ഒരു ഇന്ത്യൻ വനിത ഒളിംപിക്സ് മെഡൽ നേടുന്നത്. ഷൂട്ടിംഗിൽ 12 വർഷത്തെ മെഡൽ വരൾച്ചയ്ക്കാണ് ഭാക്കർ വിരാമമിട്ടത്.
യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കർ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ഈ നേട്ടത്തിലൂടെ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്. മനു ഭാക്കറിന്റെ വിജയം ഇന്ത്യൻ ഷൂട്ടിംഗിന് പുതിയ ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.