മണപ്പുറം ഫിനാൻസ് തട്ടിപ്പ്: കോടികൾ ആഡംബര ജീവിതത്തിന് ഉപയോഗിച്ചതായി കണ്ടെത്തൽ

Anjana

Muthoot Finance fraud

മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് കോടികൾ തട്ടിയ ജീവനക്കാരി ധന്യ മോഹൻ ആഡംബര ജീവിതം നയിച്ചതായി കണ്ടെത്തി. അഞ്ചുവർഷം നീണ്ട തട്ടിപ്പിലൂടെ സ്വരൂപിച്ച 20 കോടിയോളം രൂപ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചതായി പോലീസ് വ്യക്തമാക്കി. കൊല്ലം നഗരത്തിൽ ഒന്നരക്കോടി രൂപ മുടക്കി ആഡംബര വീട് വാങ്ങുകയും നാല് വാഹനങ്ങൾ സ്വന്തമാക്കുകയും ചെയ്തു.

വ്യാജ ലോണുകൾ തരപ്പെടുത്തി ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് ധന്യ തട്ടിപ്പ് നടത്തിയത്. അസിസ്റ്റന്റ് മാനേജർ ആയിരുന്ന ധന്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പണം ഷെയർ മാർക്കറ്റിലും നിക്ഷേപിച്ചതായി പോലീസ് കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ധന്യയുടെ പേരിൽ അഞ്ച് അക്കൗണ്ടുകളും ഭർത്താവിന്റെയും പിതാവിന്റെയും അടക്കം എട്ട് അക്കൗണ്ടുകളിലായാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് അഞ്ചുവർഷത്തിനിടെ 8000 തവണ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തി. തൃശൂർ വലപ്പാട് മണപ്പുറം ഫിനാൻസിൽ നിന്നാണ് ഈ വൻ തട്ടിപ്പ് നടന്നത്.