ഷിരൂരിൽ കാലാവസ്ഥ പ്രതികൂലം: അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി

Anjana

Updated on:

Shiroor rescue operation

Shirur rescue operation | ശക്തമായ കാറ്റും മഴയും കാരണം ഷിരൂരിൽ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. രാത്രി ഡ്രോൺ പരിശോധനയില്ലെന്നും നാളെ മുതൽ എല്ലാ തിരച്ചിലുകളും പുനരാരംഭിക്കുമെന്നും അവർ വ്യക്തമാക്കി. കാറ്റിന്റെ ശക്തി കാരണം ഡ്രോൺ സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. നദിയിലെ കുത്തൊഴുക്ക് വലിയ വെല്ലുവിളിയാണെന്നും നിലവിലെ സാഹചര്യത്തിൽ നദിയിൽ ഇറങ്ങുന്നത് അസാധ്യമാണെന്നും നാവികസേന അറിയിച്ചു.

റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നടത്തിയ വാർത്താ സമ്മേളനത്തിൽ, നദിയിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയതായി വെളിപ്പെടുത്തി. അർജുന്റെ ലോറി റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ് കണ്ടെത്തിയത്. ലോറി, ക്യാബിൻ, ടവർ, ഡിവൈഡിംഗ് റെയിൽ എന്നിവയുടെ സ്ഥാനം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ലോറിയുടെ ഉള്ളിൽ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സൈന്യവും പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ട്രക്കിന്റെ കൃത്യമായ സ്ഥാനം നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. രാത്രി നടക്കുന്ന തെർമൽ സ്കാനിംഗിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. സേനകൾ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് നിന്നും തന്നെയാണ് ഐബോഡ് സിഗ്നലും ലഭിച്ചിരിക്കുന്നത്. നദിയിലെ ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലാണെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു.