ഗംഗാവലി പുഴയിൽ ഐ ബോഡ് ഡ്രോൺ പരിശോധന: വെള്ളത്തിനടിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചു

Anjana

Gangavali River drone search

ഗംഗാവലി പുഴയിൽ നടത്തിയ ഐ ബോഡ് ഡ്രോൺ പരിശോധനയിൽ വെള്ളത്തിനടിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചു. മൂന്നാം ഘട്ട നിർണായക പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ, ലഭിച്ച സിഗ്നലുകളിൽ നിന്ന് ലോറിയുടെ ക്യാബിൻ എവിടെയെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ച സ്ഥലത്തിലൂടെ ഡ്രോൺ പത്ത് തവണ പറന്നു.

പുഴയ്ക്കടിയിലെ ട്രക്കിന്‍റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയില്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, മനുഷ്യസാന്നിധ്യം കണ്ടെത്താൻ ഡ്രോൺ പരിശോധനയിൽ കഴിഞ്ഞേക്കില്ലെന്ന് നാവികസേന അറിയിച്ചു. മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ദൗത്യം വീണ്ടും നീളും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാവിലെ പുഴയിൽ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന വ്യക്തമാക്കി. ഡ്രോൺ ഉപയോഗിച്ചുള്ള അടുത്ത ഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്.