Headlines

Crime News, National

മുംബൈയിൽ യുദ്ധക്കപ്പലിന് തീപിടിച്ചു; കാണാതായ നാവികനായി തിരച്ചിൽ തുടരുന്നു

മുംബൈയിൽ യുദ്ധക്കപ്പലിന് തീപിടിച്ചു; കാണാതായ നാവികനായി തിരച്ചിൽ തുടരുന്നു

മുംബൈയിലെ ഡോക്യാർഡിൽ വച്ച് ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ച സംഭവത്തിൽ കാണാതായ നാവികനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥന്റെ അഭിപ്രായത്തിൽ, നാവികനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കടലിൽ തിരച്ചിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീപിടിത്തത്തിനിടെ വെള്ളത്തിലേക്ക് ചാടിയ നാവികനെ നീന്തി വരുന്നതായി കണ്ടെന്ന ദൃക്സാക്ഷി മൊഴിയുണ്ടെങ്കിലും, പിന്നീട് അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. തീപിടിത്തത്തെ തുടർന്ന് കപ്പൽ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടക്കുകയാണ്. ഇത് നേരെയാക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല.

കപ്പലിന് അതീവ ഗുരുതരമായ തകരാർ സംഭവിച്ചതായാണ് വിലയിരുത്തൽ. ഇത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്. ഇന്നലെ നാവിക സേനാ മേധാവി മുംബൈയിലെത്തി നേരിട്ട് വിവരശേഖരണം നടത്തി. 2000 മുതൽ നാവിക സേനയുടെ ഭാഗമായ ഐഎൻഎസ് ബ്രഹ്മപുത്രയുടെ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങളും ഉടൻ ആരംഭിക്കും.

More Headlines

ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
ആലപ്പുഴ രാമങ്കരിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; യുവതിയെ തട്ടിക്കൊണ്ടുപോയി
പ്രമുഖ കൊറിയോഗ്രാഫർ ജാനി മാസ്റ്റർക്കെതിരെ ലൈംഗിക പീഡന പരാതി; 21കാരി രംഗത്ത്
നടിയെ ആക്രമിച്ച കേസ്: ഏഴര വർഷത്തിന് ശേഷം പൾസർ സുനി നാളെ ജാമ്യത്തിലിറങ്ങും

Related posts