കെഎസ്ആർടിസി ജീവനക്കാരുടെ മദ്യപാന പരിശോധന: അപകടങ്ങൾ കുറഞ്ഞതായി മന്ത്രി

Anjana

KSRTC alcohol tests

കെഎസ്ആർടിസി ജീവനക്കാരുടെ മദ്യപാന പരിശോധന തുടങ്ങിയതോടെ അപകടങ്ങളുടെ എണ്ണം കുറഞ്ഞതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ഇത് യാത്രക്കാരുടെയും റോഡിലൂടെ പോകുന്നവരുടെയും സുരക്ഷയ്ക്ക് കാരണമാകുന്നുണ്ടെന്നും, ഒരു കാരണവശാലും മദ്യപാനം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

പരിശോധന മൂലം യാതൊരു പ്രതിസന്ധിയും ഉണ്ടാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അപകടങ്ങൾ കുറഞ്ഞതോടെ നൽകേണ്ട നഷ്ടപരിഹാര തുകയും കുറയുകയും, കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാകുകയും ചെയ്തു. മൂന്നുമാസത്തിനുള്ളിൽ റെക്കോർഡ് കളക്ഷൻ ഉണ്ടായതായും, കൊറോണ കാലത്തെ നഷ്ടത്തിൽ നിന്ന് കെഎസ്ആർടിസി ലാഭകരമായി കരകയറിയതായും മന്ത്രി വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിശോധന നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളിൽ കുറവുണ്ടായെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ടെന്നും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.