ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ വൻ ഇടിവ്; സെൻസെക്സ് 1000 പോയിന്റ് താഴ്ന്നു

Anjana

ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ വലിയ ഇടിവുണ്ടായി. സെൻസെക്സ് ആയിരം പോയിന്റ് വരെ താഴ്ന്നു. വിവിധ ഓഹരി ഇടപാടുകളിൽ നികുതി വർധിപ്പിച്ച നടപടി വിപണിയിൽ നിരാശയ്ക്ക് കാരണമായി. എന്നാൽ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഓഹരികളും ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളും മുന്നേറ്റം നടത്തി.

നിക്ഷേപകർക്ക് മേൽ നികുതി ഭാരം കൂട്ടുന്ന പ്രഖ്യാപനങ്ങൾ ഓഹരി സൂചികകളെ പ്രതികൂലമായി ബാധിച്ചു. ഹ്രസ്വകാല നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭത്തിലെ നികുതി 15ൽ നിന്ന് 20 ശതമാനമായും, ദീർഘകാല നിക്ഷേപങ്ങളുടേത് 10ൽ നിന്ന് 12.5 ശതമാനമായും ഉയർത്തി. ഓഹരി തിരിച്ച് വാങ്ങുന്ന സമയത്തെ ലാഭത്തിനും ഇനി നികുതി നൽകേണ്ടി വരും. ഫ്യൂച്ചൽ ആന്റ് ഓപ്ഷൻസ് ഇടപാടുകൾക്കുള്ള സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സും വർധിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാവിലെ നേരിയ നേട്ടത്തോടെ തുടങ്ങിയ വിപണി ബജറ്റ് പ്രഖ്യാപനം ആരംഭിച്ചതോടെ നഷ്ടത്തിലേക്ക് വീണു. എന്നിരുന്നാലും, കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി നീക്കി വച്ച പ്രഖ്യാപനം ആ മേഖലയിലെ കമ്പനികൾക്ക് നേട്ടമുണ്ടാക്കി. ആന്ധ്രാ സിമന്റ്സ് അടക്കമുള്ള ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളും നേട്ടം കൈവരിച്ചു.