Headlines

Politics

സിപിഐഎം തിരുത്തൽ രേഖ: പാർട്ടിയിൽ തെറ്റുകൾ പൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

സിപിഐഎം തിരുത്തൽ രേഖ: പാർട്ടിയിൽ തെറ്റുകൾ പൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പാർട്ടിയിലെ തെറ്റു തിരുത്തൽ പ്രക്രിയ തുടരുമെന്നും തെറ്റായ ഒരു രീതിയും പാർട്ടിയിൽ വെച്ചു പൊറുപ്പിക്കില്ലെന്നും പ്രസ്താവിച്ചു. പാർട്ടിയുടെ തിരുത്തൽ മാർഗരേഖ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും ഗോവിന്ദൻ നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിലൂന്നി മുന്നോട്ട് പോകാനാണ് സി.പി.ഐ.എം തിരുത്തൽ രേഖയിൽ പ്രധാനമായും തീരുമാനിച്ചിട്ടുള്ളത്. ക്ഷേമപ്രവർത്തനങ്ങൾക്ക് ഇനിമുതൽ സർക്കാർ പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം ചെയ്യാമെന്ന് കരുതിയാണ് സർക്കാർ ഇത് വരെ മുൻഗണന നിശ്ചയിക്കാതെ ഇരുന്നതെന്നും, എന്നാൽ കേന്ദ്ര സർക്കാരിന്റെ ഉപരോധം ബുദ്ധിമുട്ടുണ്ടാക്കിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

ബി.ഡി.ജെ.എസിനെ ഉപകരണമാക്കി എസ്.എൻ.ഡി.പി മേഖലകളിൽ കാവിവത്കരണത്തിന് ശ്രമം നടത്തുന്നുവെന്ന വിമർശനം എം.വി ഗോവിന്ദൻ ആവർത്തിച്ചു. ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനത്തെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും, വിശ്വാസികളെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നീക്കമുൾപ്പെടെയുള്ള വിഷയങ്ങളിൽ ജനകീയ പിന്തുണയോടെ മുന്നിട്ടിറങ്ങാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ പാസാക്കി തിരുത്തൽ രേഖ ജില്ലാ ഘടകങ്ങളിലേക്ക് അയക്കുമെന്നും അറിയിച്ചു.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം

Related posts