നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: പാർലമെന്റിൽ പ്രതിപക്ഷ-ഭരണപക്ഷ വാക്പോര്

Anjana

ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനം നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയം പാർലമെന്റിൽ വലിയ ചർച്ചയായി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്രസർക്കാർ നിഷേധിച്ചു. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. പണക്കാർക്ക് ചോദ്യപ്പേപ്പർ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചു. വ്യാപകമായ ചോദ്യപ്പേപ്പർ ചോർച്ചയില്ലെന്ന് അദ്ദേഹം സഭയിൽ വിശദീകരിച്ചു. വസ്തുതകളല്ല, അപവാദമാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജി വയ്ക്കണമെന്ന ആവശ്യവും അദ്ദേഹം തള്ളിക്കളഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചോദ്യോത്തര വേളയിൽ നീറ്റ് വിഷയത്തിൽ പ്രതിപക്ഷത്തിന് സഭയുടെ ശ്രദ്ധ ക്ഷണിക്കാനായി. അഖിലേഷ് യാദവും ശശി തരൂരും അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു. താൻ ഒഴിച്ച് മറ്റുള്ള എല്ലാവരും തെറ്റുകാരാണെന്ന് സമ്മതിച്ച വിദ്യാഭ്യാസമന്ത്രി തുടരുന്നത് അപഹാസ്യമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.