നിപാ വൈറസ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; കേരളത്തിൽ പ്രതിരോധ നടപടികൾ ശക്തം

Anjana

കേരളത്തിൽ നിപാ വൈറസ് ബാധ വീണ്ടും സജീവമായ സാഹചര്യത്തിൽ, പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച്, കേന്ദ്ര സർക്കാരിൽ നിന്ന് വിദഗ്ധ സംഘത്തെ അയച്ച് സ്ഥിതിഗതികൾ പരിശോധിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും തയ്യാറാകണമെന്നായിരുന്നു ആവശ്യം.

കേന്ദ്ര ആരോഗ്യ മന്ത്രാലയം കാര്യങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ സാഹചര്യം നിയന്ത്രണവിധേയമാക്കാൻ വേണ്ടിയുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. അതേസമയം, കേരളത്തിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. കേന്ദ്രസംഘം ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൂനെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തുമെന്നും, ഇത് കൂടുതൽ പരിശോധനകൾ നടത്താൻ സഹായകമാകുമെന്നും അറിയിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ജാഗ്രത പുലർത്തുന്നു.