മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരെ ക്രൂരത: പ്രതിഷേധിച്ച രണ്ട് സ്ത്രീകളെ മണ്ണിട്ട് മൂടി

Anjana

Updated on:

മധ്യപ്രദേശിലെ റേവ ജില്ലയിലെ ഹിനോത ജോറോത് ഗ്രാമത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ നടന്ന ക്രൂരമായ അക്രമം വലിയ വിവാദമായിരിക്കുകയാണ്. റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച മമത പാണ്ഡേ, ആഷ പാണ്ഡേ എന്നീ സ്ത്രീകളുടെ മേൽ ട്രക്കിൽ നിന്ന് മണ്ണ് തട്ടി കഴുത്തറ്റം മൂടിയ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ നാട്ടുകാർ ഇടപെട്ട് രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തതായും രണ്ട് പ്രതികൾ ഒളിവിലാണെന്നും റേവ പോലീസ് അറിയിച്ചു. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഭൂമി തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക വിശദീകരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അക്രമത്തിന് ഇരയായവർ നൽകിയ പരാതിയിൽ, പാട്ടത്തിനെടുത്ത ഭൂമിയിൽ കരിങ്കല്ല് ഇടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തങ്ങളെ ആക്രമിച്ചതെന്ന് പറയുന്നു. റോഡുപണിക്കായി മണ്ണും ചരലുമായെത്തിയ ട്രക്കിനു സമീപം ഇരുവരും പ്രതിഷേധിച്ചിരിക്കുമ്പോഴാണ് ട്രക്കിലെ മണ്ണ് അവരുടെ ദേഹത്തേക്ക് ഇട്ടത്.