പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; കേരള എംപിമാർക്ക് സന്ദേശം

Anjana

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ എ എ റഹീമിനും വി ശിവദാസനും പരാതി നൽകി. ഇരുവരുടെയും പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം ലഭിച്ചത്.

ഞായറാഴ്ച രാത്രി 11.30ഓടെയാണ് എംപിമാർക്ക് ഭീഷണി സന്ദേശം എത്തിയത്. ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്ന് സന്ദേശത്തിൽ പറയുന്നു. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കാൻ എംപിമാർക്കുള്ള മുന്നറിയിപ്പും സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനത്തിനിടെ അതീവ സുരക്ഷഭേദിച്ച് യുവാക്കൾ ലോക്സഭയ്ക്കുള്ളിൽ കയറിയ സംഭവം വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ, പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശം ഗൗരവമായി പരിഗണിച്ച് അധികൃതർ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.