Headlines

Health, Kerala News

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: കേരളം പ്രത്യേക മാർഗരേഖ പുറത്തിറക്കി

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: കേരളം പ്രത്യേക മാർഗരേഖ പുറത്തിറക്കി

കേരള സർക്കാർ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗപ്രതിരോധം, നിർണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള സാങ്കേതിക നിർദ്ദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ സമഗ്ര മാർഗരേഖ തയ്യാറാക്കിയത്. സർക്കാർ, സ്വകാര്യ ആശുപത്രികൾ ഈ മാർഗരേഖ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസ്സുകളുമായി ബന്ധപ്പെടുന്ന ആളുകളിൽ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ കർണപടലത്തിലെ സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയവയും ഉണ്ടാകാം. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നതിലൂടെയും പിസിആർ പരിശോധനയിലൂടെയുമാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts