യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി അപ്രതീക്ഷിത രാജി നൽകി

Anjana

യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി അപ്രതീക്ഷിതമായി രാജിവെച്ചു. കാലാവധി അവസാനിക്കാൻ അഞ്ച് വർഷം ബാക്കിനിൽക്കെയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നതെന്നാണ് വിശദീകരണം. ഒരു മാസം മുമ്പ് രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറിയെങ്കിലും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

2017-ൽ യുപിഎസ്‌സി അംഗമായ സോണി, 2023 മേയ് 16-ന് ചെയർമാനായി ചുമതലയേറ്റു. വ്യാജ രേഖകൾ നൽകി സിവിൽ സർവീസിൽ പ്രവേശിപ്പിച്ച പ്രൊബേഷണറി ഐഎഎസ് പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് രാജി. എന്നാൽ, ഈ വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്ന് യുപിഎസ്‌സി വൃത്തങ്ങൾ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വാമിനാരായണൻ വിഭാഗത്തിന്റെ ശാഖയായ അനൂപം മിഷനിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് സോണി രാജിവയ്ക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്. 2020-ൽ മിഷനിൽ സന്യാസിയായി ചേർന്ന സോണി, യുപിഎസ്‌സിയിലെത്തുന്നതിന് മുമ്പ് ഗുജറാത്തിലെ രണ്ട് സർവകലാശാലകളിൽ മൂന്നു തവണ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2029 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.