Headlines

Politics

കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ; മലയാളി ഡ്രൈവറുടെ രക്ഷാപ്രവർത്തനത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി

കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ; മലയാളി ഡ്രൈവറുടെ രക്ഷാപ്രവർത്തനത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി

കർണാടക സർക്കാരിന്റെ കേരളത്തോടുള്ള വിദ്വേഷപൂർണമായ നിലപാടിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനം തുടരുന്നതിനിടെയാണ് സുരേന്ദ്രന്റെ പ്രതികരണം. കർണാടക പൊലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും അപകടസ്ഥലത്തേക്ക് പോകാൻ കർണാടകയിലെ ഫയർ ഫോഴ്സ് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കർണാടക സർക്കാരിന്റെ തെറ്റായ നടപടിക്കെതിരെ ശക്തമായ പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കാൻ തീരുമാനിച്ചതായി സുരേന്ദ്രൻ വ്യക്തമാക്കി. നാലു ദിവസത്തിനു ശേഷമാണ് കർണാടക സർക്കാർ എന്തെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ണിനടിയിൽ പെട്ടുപോയ വാഹനത്തെയും അതിൽ കുടുങ്ങിയവരെയും സംരക്ഷിക്കാൻ കർണാടക സർക്കാരിന്റെ വിവിധ ഏജൻസികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

ലോറി ഗംഗാവലിപ്പുഴയിലേക്ക് വീണിരിക്കാമെന്ന സംശയത്തിൽ നേവി നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെത്താനായില്ല. വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് നിലവിലെ അനുമാനം. മലയിടിഞ്ഞ് വീണ മണ്ണിനടിയിൽ വാഹനം കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ച് പരിശോധന നടത്താനാണ് തീരുമാനം.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ

Related posts