Headlines

Politics

ഐഎഎസ് തട്ടിപ്പ്: പൂജ ഖേദ്കറിനെതിരെ യുപിഎസ്‌സി നടപടി തുടങ്ങി

ഐഎഎസ് തട്ടിപ്പ്: പൂജ ഖേദ്കറിനെതിരെ യുപിഎസ്‌സി നടപടി തുടങ്ങി

യുപിഎസ്‌സി പൂജ ഖേദ്കറിനെതിരെ നടപടി ആരംഭിച്ചു. ഐഎഎസ് നേടാൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൂജയുടെ ഐഎഎസ് റദ്ദാക്കുമെന്ന് യുപിഎസ്‌സി അറിയിച്ചു. പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൂജയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായും യുപിഎസ്‌സി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ സർവീസിൽ പ്രവേശിക്കാനായി മെഡിക്കൽ സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും വ്യാജമായി നിർമ്മിച്ചുവെന്നാണ് ആരോപണം. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവർ യുപിഎസ്‌സി പരീക്ഷയെഴുതിയത്. തുടർച്ചയായ വിവാദങ്ങളെത്തുടർന്ന് പൂജയുടെ പരിശീലനം അവസാനിപ്പിച്ച് മസൂറിയിലെ ഐഎഎസ് പരിശീലനകേന്ദ്രത്തിലേക്ക് മടക്കിവിളിച്ചിരുന്നു.

ഭാവിയിൽ പരീക്ഷകൾ എഴുതാൻ അനുവദിക്കില്ലെന്നും അതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും യുപിഎസ്‌സി വ്യക്തമാക്കി. പരിശീലനത്തിൽ പ്രവേശിച്ചതിന് പിന്നാലെ വിഐപി പരിഗണന ആവശ്യപ്പെട്ടതാണ് വിവാദങ്ങളിലേക്ക് വഴിതെളിച്ചത്. പൂജയുടെ ഭിന്നശേഷി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്ന ആരോപണവും ഉയർന്നിരുന്നു. പുണെ കളക്ടറോട് കാറും ഔദ്യോഗിക ബംഗ്ലാവും പൂജ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്കെതിരേ പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും താൻ വ്യാജവാർത്തയുടെ ഇരയാണെന്നുമായിരുന്നു പൂജ ഖേദ്കറിന്റെ പ്രതികരണം.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം

Related posts