3-Second Slideshow

കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി

വടക്കന് കേരളത്തില് മഴ ശക്തമാകുന്ന സാഹചര്യത്തില് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂര്, വയനാട്, പാലക്കാട്, കാസര്ഗോഡ് എന്നീ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ (വെള്ളി) അവധി നല്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലപ്പുറം, ഇടുക്കി ജില്ലകളില് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഇടുക്കിയിലെ ദേവികുളം താലൂക്കിലേയും ചിന്നക്കനാല് പഞ്ചായത്തിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധിയായിരിക്കും.

കോഴിക്കോട് ജില്ലയില്, കനത്ത മഴയുടെ പശ്ചാത്തലത്തില് അതത് പ്രദേശത്തെ സാഹചര്യങ്ങള് വിലയിരുത്തി സ്കൂള് അവധി പ്രധാനാധ്യാപകര്ക്ക് തീരുമാനിക്കാമെന്ന് ജില്ലാ കളക്ടര് അറിയിച്ചു. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില് ഓറഞ്ച് അലര്ട്ടും തിരുവനന്തപുരം മുതല് ആലപ്പുഴ വരെയുള്ള നാല് ജില്ലകളില് യെല്ലോ അലര്ട്ടും നല്കിയിട്ടുണ്ട്.

  നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

എന്നിരുന്നാലും, ജില്ലകളില് മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്ക് മാറ്റമുണ്ടാകില്ല.

Related Posts
വ്യാജ ട്രേഡിംഗ് ആപ്പ് വഴി 1.25 കോടി രൂപ തട്ടിപ്പ്: ഡോക്ടറും വീട്ടമ്മയും ഇരകൾ
fake trading app scam

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശിയായ ഡോക്ടറിൽ നിന്ന് 1.25 കോടി രൂപയും കൊയിലാണ്ടി Read more

ആശാ വർക്കേഴ്സ് സർക്കാരിനും എൻഎച്ച്എമ്മിനുമെതിരെ രൂക്ഷവിമർശനം
ASHA workers protest

ആശാ വർക്കേഴ്സിന് ലഭിക്കുന്ന ഓണറേറിയത്തിന്റെ കാര്യത്തിൽ വ്യാജ കണക്കുകൾ നൽകിയെന്ന് എൻഎച്ച്എമ്മിനെതിരെ ആരോപണം. Read more

വഖഫ് നിയമത്തിൽ സുപ്രീംകോടതി ഇടപെടൽ: സിപിഐഎം, മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണം
Waqf Law

സുപ്രീം കോടതിയുടെ വഖഫ് നിയമത്തിലെ ഇടപെടലിനെതിരെ സി.പി.ഐ.എം, മുസ്ലീം ലീഗ് നേതാക്കൾ പ്രതികരിച്ചു. Read more

ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ
traffic fines kerala

വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ. ഇത്തരത്തിൽ പിഴ Read more

  എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്: പി.വി. അൻവർ പ്രതികരിച്ചു
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളത്തിൻ്റെ മുന്നോടിയായുള്ള സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
Kshetra Samrakshana Samithi

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. Read more

മുനമ്പം: സർക്കാർ ഇടപെടണമെന്ന് കുമ്മനം
Munambam land dispute

മുനമ്പം ഭൂമി പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് ബിജെപി നേതാവ് കുമ്മനം Read more

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം: എക്സൈസ് അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്
drug use film sets

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവും മോശം പെരുമാറ്റവും അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. Read more

പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെ പേരുകൾ: എൻസിഇആർടിയുടെ വിശദീകരണം
textbook titles

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെയും രാഗങ്ങളുടെയും പേരുകൾ നൽകിയിരിക്കുന്നത് കുട്ടികളെ ഇന്ത്യൻ പൈതൃകവുമായി Read more

ചീഫ് സെക്രട്ടറി ഹിയറിംഗ്: വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്
N Prasanth IAS

ചീഫ് സെക്രട്ടറിയുടെ ഹിയറിംഗിന് ശേഷം വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്. Read more