കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂർ, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിലാണ് അവധി നൽകിയിരിക്കുന്നത്. എന്നാൽ കാസർഗോട്ടെ കോളജുകൾക്ക് അവധി ബാധകമല്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മറ്റ് മൂന്ന് ജില്ലകളിൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. മുൻപ് നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതായും അറബിക്കടലിൽ ചക്രവാതചുഴിയും, വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി മഴ ശക്തമാകുമെന്നും അറിയിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

  ആലപ്പുഴയിൽ മദ്യലഹരിയിൽ മകന്റെ മർദനമേറ്റ് അമ്മ മരിച്ചു; സംഭവം അമ്പലപ്പുഴയിൽ

നാളെ രാത്രി പതിനൊന്നര വരെ കേരള-തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

Related Posts
കേരളത്തിൽ കേര വെളിച്ചെണ്ണയ്ക്ക് റെക്കോർഡ് വില; ഒറ്റയടിക്ക് കൂട്ടിയത് 110 രൂപ!
Kera coconut oil price

കേരളത്തിൽ കേര വെളിച്ചെണ്ണയ്ക്ക് റെക്കോർഡ് വില വർധനവ്. ഒറ്റ ദിവസം കൊണ്ട് 110 Read more

വയനാട്ടിൽ വിദ്യാർത്ഥിക്ക് റാഗിങ്: മീശ വടിക്കാത്തതിന് ക്രൂര മർദ്ദനം
Wayanad ragging case

വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ Read more

  പാൽ വില കൂട്ടേണ്ട; മിൽമ തീരുമാനം
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകൾ വൈഭവിയുടെ സംസ്കാരം ദുബായിൽ
Vipanchika death

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ Read more

റീ പോസ്റ്റ്മോർട്ടം വേണ്ട; വിപഞ്ചികയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും
Vipanchika death

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ റീ പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്ന് കുടുംബം അറിയിച്ചു. Read more

പാലക്കാട് നിപ സംശയം; 723 പേർ നിരീക്ഷണത്തിൽ
Kerala Nipah situation

പാലക്കാട് മരിച്ച വ്യക്തിയുടെ മകന് നിപ സംശയം ഉണ്ടായതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ Read more

കേരളത്തിൽ മഴ മുന്നറിയിപ്പ്: 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 7 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് Read more

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീൽ നൽകിയില്ലെന്ന് കേരളം, പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി
KEAM exam results

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നൽകിയ ഹർജിയിൽ സുപ്രീംകോടതി Read more

  യൂത്ത് കോൺഗ്രസിനെ വിമർശിച്ച് പി.ജെ. കുര്യൻ; എസ്എഫ്ഐയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്
ശബരിമല ട്രാക്ടർ യാത്ര: എഡിജിപിക്കെതിരെ ഹൈക്കോടതി വിമർശനം
Sabarimala tractor ride

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആരോഗ്യ Read more

സ്വർണ്ണവിലയിൽ ഇടിവ്; ഒരു പവൻ സ്വർണ്ണത്തിന് 72,800 രൂപ
Kerala gold rates

സംസ്ഥാനത്ത് ഇന്ന് സ്വര്ണ്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു Read more

വൈഭവിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കോൺസുലേറ്റ് ഇടപെടണം; അഭ്യർത്ഥനയുമായി വിപഞ്ചികയുടെ അമ്മ
Vipanchika death case

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊച്ചുമകൾ വൈഭവിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് Read more