വ്യാജരേഖാ കേസിൽ അന്വേഷണം നേരിടുന്ന പൂജാ ഖേദ്കറിന്റെ മാതാവ് അറസ്റ്റിൽ

വിവാദ ഐഎഎസ് ട്രെയിനി പൂജാ ഖേദ്കറിന്റെ മാതാവ് മനോരമാ ഖേദ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക് ചൂണ്ടി കർഷകരെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ജൂണിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മനോരമ ഒളിവിൽ കഴിയുകയായിരുന്നു. ഭൂമി തർക്കത്തിൽ എതിർഭാഗത്തുള്ള കർഷകരെ സ്വകാര്യ അംഗരക്ഷകരോടൊപ്പമെത്തി ഭീഷണിപ്പെടുത്തിയതാണ് കേസിന് ആധാരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൂജ ഖേദ്കർ ഐഎഎസ് കിട്ടാൻ നടത്തിയ തട്ടിപ്പിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഈ ദൃശ്യങ്ങളും വൈറലായത്. ഇതോടെ പൂനെ പൊലീസ് കേസെടുത്തു. പൂജയുടെ മാതാവ് മനോരമ, പിതാവ് ദിലീപ് എന്നിവരടക്കം അഞ്ച് പേർക്കെതിരാണ് കേസ്. മഹാഡിലെ ഒരു ലോഡ്ജിൽ നിന്നാണ് മനോരമ പിടിയിലായത്.

എന്നാൽ ദിലീപ് ഖേദ്കറെ പിടികൂടാൻ പൊലീസിനായില്ല. കാർ വാടകയ്ക്കെടുത്തായിരുന്നു പ്രതികളുടെ യാത്രയെന്ന് പൊലീസ് പറയുന്നു. 2000ലാണ് മനോരമ ഖേദ്കറിന് തോക്ക് ലൈസൻസ് കിട്ടിയത്. ഇപ്പോൾ ലൈസൻസ് പിൻവലിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

  കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാന വിവാദം: ഗായകൻ അലോഷിക്കെതിരെ കേസ്

പൂജയ്ക്കെതിരായ കേസിൽ അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തെയും മാധ്യമ പ്രവർത്തകരെയും മനോരമ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ട്രെയിനിംഗ് അവസാനിപ്പിച്ച് മസൂറിയിലെ അക്കാദമിയിലേക്ക് മടങ്ങിവരാനുള്ള അറിയിപ്പ് കിട്ടിയതോടെ പൂജ ഖേദ്കർ പൂനെ കളക്ടർക്കെതിരെ മാനസിക പീഡനത്തിന് പരാതി നൽകി. പൂജയുടെ അധികാര ദുർവിനിയോഗത്തിനെതിരെ ആദ്യം പരാതി നൽകിയത് ഇതേ കളക്ടറാണ്. പിന്നാലെയാണ് തട്ടിപ്പ് വിവരങ്ങൾ ഒന്നൊന്നായി പുറത്തുവന്നത്.

Related Posts
ബലൂൺ പൊട്ടി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
Balloon Burst Accident

മഹാരാഷ്ട്രയിലെ യശ്വന്ത് നഗറിൽ എട്ടു വയസ്സുകാരി ബലൂൺ വീർപ്പിക്കുന്നതിനിടെ ദാരുണമായി മരിച്ചു. ഡിംപിൾ Read more

ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിഎച്ച്പി; ബാബ്റി ആവർത്തിക്കുമെന്ന് മുന്നറിയിപ്പ്
Aurangzeb Tomb

ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിഎച്ച്പിയും ബജ്രംഗ് ദളും ആവശ്യപ്പെട്ടു. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കിൽ Read more

  കള്ളനോട്ടുമായി പിടിയിൽ: ബംഗ്ലാദേശ് സ്വദേശി 18 വർഷമായി ഇന്ത്യയിൽ
ബദ്ലാപൂരിൽ ഹോളി ആഘോഷത്തിനിടെ നാല് യുവാക്കൾ മുങ്ങിമരിച്ചു
Drowning

ബദ്ലാപൂരിലെ ഉല്ലാസ് നദിയിൽ ഹോളി ആഘോഷങ്ങൾക്കു ശേഷം കുളിക്കാനിറങ്ങിയ നാല് യുവാക്കൾ മുങ്ങിമരിച്ചു. Read more

വിരാര്: സ്യൂട്ട്കേസില് നിന്ന് സ്ത്രീയുടെ ഛേദിക്കപ്പെട്ട തല കണ്ടെത്തി
Virar Murder

മഹാരാഷ്ട്രയിലെ വിരാര് പ്രദേശത്തെ പിര്കുണ്ട ദര്ഗയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തിയ സ്യൂട്ട്കേസില് Read more

ഹലാലിന് ബദൽ ‘മൽഹാർ’; വിവാദവുമായി മഹാരാഷ്ട്ര മന്ത്രി
Malhar Certification

ഹിന്ദു ആചാരപ്രകാരം മാംസം വിൽക്കുന്ന കടകൾക്ക് 'മൽഹാർ' സർട്ടിഫിക്കറ്റ് നൽകുമെന്ന് മഹാരാഷ്ട്ര ഫിഷറീസ് Read more

റേഷൻ ഗോതമ്പ് കാരണം മുടി കൊഴിച്ചിൽ; ബുൽദാനയിൽ 300 പേർക്ക് ബുദ്ധിമുട്ട്
hair loss

മഹാരാഷ്ട്രയിലെ ബുൽദാനയിൽ റേഷൻ ഗോതമ്പ് കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് മുടി കൊഴിച്ചിൽ. Read more

യുവതിയെ പിന്തുടർന്നുവെന്നാരോപിച്ച് യുവാവിനെ മാതാപിതാക്കൾ കുത്തിക്കൊലപ്പെടുത്തി
Stalking Murder

മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ യുവതിയെ പിന്തുടരുന്നുവെന്നാരോപിച്ച് 21-കാരനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തി. Read more

  ബലൂൺ പൊട്ടി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
ക്ഷേത്ര നിർമ്മാണത്തിന് സ്ഥലം നിഷേധിച്ചതിന് ദമ്പതികൾക്ക് നേരെ ആക്രമണം
land dispute

തിരുവനന്തപുരം മലയൻകീഴിൽ ക്ഷേത്ര നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകാത്തതിന് ദമ്പതികൾക്ക് നേരെ ആക്രമണം. അനീഷ്, Read more

സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മഹാരാഷ്ട്ര; 811 കോടിയുടെ തട്ടിപ്പ്
Cybercrime

2024 ഒക്ടോബർ വരെ 2.41 ലക്ഷം സൈബർ കുറ്റകൃത്യ പരാതികൾ മഹാരാഷ്ട്രയിൽ രജിസ്റ്റർ Read more