വയനാട്ടിൽ അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്, എട്ടിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വയനാട്ടിലാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്ടിലെ തേറ്റമല, മക്കിയോട്, തവിഞ്ഞാൽ, ആലാറ്റിൽ, വട്ടോളി, കുഞ്ഞോം എന്നീ ആറിടങ്ങളിൽ അതിതീവ്ര മഴ രേഖപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തെ 45 ഇടങ്ങളിൽ ഇന്നലെ 100 മില്ലിലിറ്ററിന് മുകളിൽ മഴ ലഭിച്ചതായും റിപ്പോർട്ട് ചെയ്തു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ എട്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ടും തുടരുന്നു. ഈ സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകള് പ്രവര്ത്തിക്കുന്ന സ്കൂളുകള്ക്കും വിലങ്ങാടുള്ള സ്കൂളുകൾക്കും അവധിയാണ്. റോഡിൽ വെള്ളക്കെട്ട് ഉണ്ടായതുമൂലമാണ് അവധി പ്രഖ്യാപിച്ചത്.

  വയനാട്ടിൽ കനത്ത മഴ; ചൂരൽമലയിൽ ഉരുൾപൊട്ടൽ ഭീഷണി, പുഴയിൽ കുത്തൊഴുക്ക്

ചേവായൂര് എന്ജിഒ ക്വാര്ട്ടേഴ്സ് ഹൈസ്കൂള്, കോഴിക്കോട് ഐഎച്ച്ആര്ഡി ടെക്നിക്കല് ഹയര് സെക്കന്ററി സ്കൂള്, കോട്ടുളി ജിഎല്പി സ്കൂള്, മുട്ടോളി ലോലയില് അങ്കണവാടി എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലും അവധിയാണ്.

Related Posts
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറത്ത് 18കാരി മരിച്ചത് നിപ ബാധിച്ച്; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala Nipah Virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിയുടെ Read more

സംസ്ഥാനത്ത് 345 പേർ നിരീക്ഷണത്തിൽ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala Nipah Virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. Read more

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

  കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഗുജറാത്തിലും ഒഡിഷയിലും റെഡ് അലേർട്ട്
North India Rains

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഗുജറാത്തിലെ ബനസ്കന്ത, സബർകന്ത, ആരവലി മേഖലകളിലും ഒഡിഷയിലെ Read more

വയനാട് ദുരിതാശ്വാസത്തിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായി പ്രവർത്തിച്ചു; ഫണ്ട് വിവരങ്ങൾ പരിശോധിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Wayanad disaster relief

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായ ഇടപെടൽ നടത്തിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ Read more

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ Read more

  വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more