ആമയിഴഞ്ചാൻ തോട് ദുരന്തം: രാഷ്ട്രീയ വാക്പോരും പഴിചാരലും തുടരുന്നു

Anjana

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി മുങ്ങി മരിച്ച സംഭവത്തിൽ രാഷ്ട്രീയ വാക്പോരും പഴിചാരലും തുടരുകയാണ്. റെയിൽവേയും സർക്കാരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നു. മരിച്ച ജോയിയുടെ കുടുംബത്തിനുള്ള ധനസഹായം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മാലിന്യനീക്കത്തിന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.

റെയിൽവേ പ്ലാറ്റ്ഫോമിനടിയിലെ 117 മീറ്റർ ഭാഗത്തെ മാലിന്യത്തിന്റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്ന് റെയിൽവേ വാദിക്കുന്നു. എന്നാൽ മാലിന്യനീക്കം സംബന്ധിച്ച് നേരത്തെ വിളിച്ച യോഗങ്ങളിൽ റെയിൽവേ സഹകരിച്ചില്ലെന്ന് സർക്കാർ ആരോപിക്കുന്നു. ജോയിയെ കാണാതായതിന്റെ ആദ്യ മണിക്കൂറുകൾ മുതൽ റെയിൽവേ നിസ്സഹകരണം കാട്ടിയെന്നും സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇന്ന് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. സിപിഐഎം ജില്ലാ കമ്മിറ്റി നാളെ തിരുവനന്തപുരം ഡിആർഎം ഓഫീസിലെത്തി പ്രതിഷേധിക്കും. അതേസമയം, ജോയിയുടെ മരണത്തിൽ ഉത്തരവാദി കോർപ്പറേഷനാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് മാർച്ച് നടത്തും. തിരുവനന്തപുരം നഗരത്തിലെ പല കൈത്തോടുകളും മാലിന്യവാഹിനിയാകുന്നതിനെപ്പറ്റി സർക്കാർ മൗനം പാലിക്കുന്നതായും ആക്ഷേപമുണ്ട്.