പലസ്തീൻ അഭയാർത്ഥികൾക്ക് 25 ലക്ഷം ഡോളർ സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ

Anjana

നടപ്പ് സാമ്പത്തിക വർഷത്തിൽ പലസ്തീൻ അഭയാർത്ഥികൾക്കായി കേന്ദ്ര സർക്കാർ 25 ലക്ഷം ഡോളർ അനുവദിച്ചു. യുഎൻ റിലീഫ് ആൻ്റ് വർക്‌സ് ഏജൻസി ഫോർ നിയർ ഈസ്റ്റിനാണ് ഈ തുക കൈമാറിയത്. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ, ഐക്യരാഷ്ട്ര സഭയുടെ ഏജൻസിക്ക് തങ്ങളുടെ പ്രവർത്തനം തുടരാൻ ഈ സഹായം വളരെ പ്രയോജനപ്പെടും.

റാമല്ലയിലെ ഇന്ത്യൻ പ്രതിനിധിയാണ് തുക അനുവദിച്ചതായി സമൂഹ മാധ്യമമായ എക്സിലൂടെ വെളിപ്പെടുത്തിയത്. 1950 മുതൽ രജിസ്റ്റർ ചെയ്ത പലസ്തീൻ അഭയാർത്ഥികൾക്കാണ് ഈ സഹായം ലഭ്യമാകുക. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3 കോടി ഡോളറാണ് കേന്ദ്രസർക്കാർ ഇതേ ആവശ്യത്തിനായി അനുവദിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാമ്പത്തിക സഹായത്തിന് പുറമെ, ന്യൂയോർക്കിൽ അടുത്തിടെ നടന്ന സമ്മേളനത്തിൽ ഇന്ത്യ യുഎൻ ഏജൻസിക്ക് വൈദ്യ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങളിൽ നിന്നുള്ള സ്വമേധയാലുള്ള സഹായങ്ങൾ വഴിയാണ് യുഎൻ ഏജൻസി പ്രവർത്തിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തേക്ക് ആകെ 50 ലക്ഷം ഡോളറാണ് പലസ്തീൻ അഭയാർത്ഥികൾക്കായി നീക്കിവച്ചിരിക്കുന്നത്.