പ്രശസ്ത എഴുത്തുകാരൻ്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ തിരിച്ചെത്തിച്ച് കള്ളൻ

പ്രശസ്ത മറാഠി എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന അന്തരിച്ച നാരായൺ സർവേയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ കള്ളൻ തിരിച്ചെത്തിച്ചു. റായ്ഗഡ് ജില്ലയിലെ നേരൽ എന്ന സ്ഥലത്തുള്ള വീട്ടിൽ നടന്ന മോഷണം വാർത്തയായതിന് പിന്നാലെയാണ് കള്ളൻ്റെ ഈ നീക്കം. വീട്ടിലെ എൽഇഡി ടിവിയടക്കമുള്ള സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ കള്ളൻ കുറ്റബോധം തോന്നി കൊണ്ടുപോയ സാധനങ്ങളെല്ലാം വീട്ടിൽ തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. 2010 ഓഗസ്റ്റ് 16 ന് 84-ാം വയസിൽ അന്തരിച്ച നാരായൺ സർവേ മറാഠി കവിയും സാമൂഹ്യപ്രവർത്തകനുമായിരുന്നു. മുംബൈയിൽ അനാഥനായി തെരുവിൽ ജനിച്ച അദ്ദേഹം ബാല്യത്തിൽ പല തരം ജോലി ചെയ്ത് ഉപജീവനം കണ്ടെത്തി.

യുവാവായപ്പോൾ പോർട്ടറായും മില്ലുകളിലും പണിയെടുത്തു. അക്ഷരാഭ്യാസം നേടിയ അദ്ദേഹം നിരന്തരം വായിച്ച് അറിവുണ്ടാക്കി. നഗരങ്ങളിലെ തൊഴിലാളി വർഗത്തിൻ്റെ ദുരിതങ്ങളെ എഴുത്തിലൂടെ പ്രതിഫലിപ്പിച്ച അദ്ദേഹം സഹജീവികൾക്കൊപ്പം പോരാട്ട രംഗത്തും സജീവമായിരുന്നു.

ഇപ്പോൾ സർവേയുടെ മകൾ സുജാതയും ഭർത്താവ് ഗണേഷുമാണ് റായ്ഗഡിലെ വീട്ടിൽ താമസിക്കുന്നത്. ഇരുവരും മകൻ്റെ വീട്ടിലേക്ക് താമസിക്കാനായി പോയ സമയത്താണ് കള്ളൻ കയറിയത്. പത്ത് ദിവസത്തോളം വീട് അടച്ചിട്ടിരുന്നു.

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്

ആദ്യത്തെ ദിവസം സാധനങ്ങളുമായി പോയ കള്ളൻ തൊട്ടടുത്ത ദിവസം കൂടുതൽ സാധനങ്ങളെടുക്കാൻ വീണ്ടും എത്തി. അപ്പോഴാണ് ചുവരിൽ നാരായൺ സർവേയുടെ ചിത്രം കണ്ടത്. നല്ല വായനക്കാരനായ കള്ളൻ കുറ്റബോധം തോന്നി സാധനങ്ങൾ തിരിച്ചെത്തിക്കുകയും മഹാനായ എഴുത്തുകാരൻ്റെ വീട്ടിൽ നിന്ന് മോഷ്ടിച്ചതിന് മാപ്പാക്കണമെന്ന് ഒരു കുറിപ്പ് എഴുതി ചുവരിൽ ഒട്ടിച്ച ശേഷം മടങ്ങുകയും ചെയ്തു.

Related Posts
കണ്ണൂർ സഹകരണ ബാങ്ക് മോഷണം: രണ്ടാം പ്രതിയും പിടിയിൽ
Kannur bank theft

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്കിൽ നടന്ന 60 ലക്ഷം രൂപയുടെ സ്വർണമോഷണക്കേസിൽ രണ്ടാം Read more

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് 22 പവൻ സ്വർണം മോഷണം
Manjeshwaram theft

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് 22 പവൻ സ്വർണം മോഷണം പോയി. ഏപ്രിൽ Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
കുമളിയിൽ ഹോട്ടലിൽ നിന്ന് പണം, മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ
Kumily hotel theft

കുമളിയിലെ ഹോട്ടലിൽ നിന്ന് 54,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ പ്രതി Read more

മലയാറ്റൂർ പള്ളിയിൽ മൊബൈൽ മോഷണം: പ്രതി പിടിയിൽ
Malayattoor Church theft

മലയാറ്റൂർ പള്ളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിലായി. ആലപ്പുഴ Read more

മോഷ്ടിച്ച മാല വിഴുങ്ങിയ കള്ളൻ പിടിയിൽ: മൂന്നാം ദിവസം മാല പുറത്ത്
Palakkad necklace thief

ആലത്തൂർ മേലാർകോട് വേലയിൽ കുട്ടിയുടെ മാല മോഷ്ടിച്ച കള്ളനെ പിടികൂടി. മാല വിഴുങ്ങിയ Read more

വടക്കഞ്ചേരിയിൽ വൻ മോഷണം; 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery Gold Theft

വടക്കഞ്ചേരിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് Read more

വടക്കഞ്ചേരിയിൽ വൻ മോഷണം: 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery theft

വടക്കഞ്ചേരിയിൽ വൻ മോഷണം നടന്നതായി റിപ്പോർട്ട്. പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ Read more

  ക്യാപറ്റനാകാനില്ലെന്ന് ബുംറ; ജോലി ഭാരമില്ലാതെ കളിക്കാനാണ് തനിക്കിഷ്ടമെന്ന് ബിസിസിഐയെ അറിയച്ചതായി വിവരം
ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളുടെ ബാഗിൽ നിന്ന് പണം മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ
SI theft train passenger

ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളുടെ ബാഗിൽ നിന്ന് 3000 രൂപ മോഷ്ടിച്ചതിന് ആലുവയിലെ Read more

കോഴിക്കോട് കാർ മോഷണം: 40 ലക്ഷം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ
Kozhikode car theft

കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ Read more

കോഴിക്കോട് കാറിൽ നിന്ന് 40 ലക്ഷം രൂപ മോഷണം പോയി
theft

കോഴിക്കോട് സ്വകാര്യ ആശുപത്രി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം Read more