എം.പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ വാക്പോര്

Anjana

കേരളത്തിലെ എം.പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ വാക്പോര് ഉണ്ടായി. കാസര്‍ഗോഡ് ജില്ലയെ സംബന്ധിച്ച വികസന പദ്ധതികളില്‍ സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശനം ഉന്നയിച്ചത്.

എയിംസ് സ്ഥാപിക്കുന്നതിലും റെയില്‍ പദ്ധതിയിലും കാസര്‍ഗോഡിനെ അവഗണിക്കുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. കാസര്‍ഗോഡ്-പാണത്തൂര്‍ റെയില്‍ പാതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് മറുപടിയായി, എന്‍.ഒ.സി എം.പിയുടെ കൈയില്‍ തരാമെന്ന് മുഖ്യമന്ത്രി പറഞ്ഞത് രാജ്‌മോഹന്‍ ഉണ്ണിത്താനെ പ്രകോപിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കാസര്‍ഗോഡ് എയിംസ് കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍ അട്ടിമറിച്ച് ഇപ്പോള്‍ കോഴിക്കോട് എയിംസ് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിടിവാശി കാണിക്കുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് കളിയാക്കരുതെന്നും പലതും കണ്ടാണ് ഈ നിലയില്‍ എത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.