കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു

Anjana

കോട്ടയം കൂരോപ്പട പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം അമ്പിളി മാത്യു നറുക്കെടുപ്പിലൂടെ വിജയിച്ചു.

പഞ്ചായത്തിൽ എൽഡിഎഫിന് ഏഴ് അംഗങ്ങളും യുഡിഎഫിന് ആറ് അംഗങ്ങളുമാണുള്ളത്. ബിജെപിക്ക് മൂന്ന് അംഗങ്ങളും ബിഡിജെഎസിന് ഒരു അംഗവുമുണ്ട്. തെരഞ്ഞെടുപ്പിൽ ബിജെപി ഇരു മുന്നണികൾക്കും വോട്ട് ചെയ്തില്ല. എന്നാൽ ബിഡിജെഎസ് അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതോടെ എൽഡിഎഫിനും യുഡിഎഫിനും ഏഴ് വീതം വോട്ടുകൾ ലഭിച്ചു. തുല്യത വന്നതോടെ വാരണാധികാരി നറുക്കെടുപ്പ് പ്രഖ്യാപിച്ചു. നറുക്കെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുകയും പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു.