സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞ് 54,000 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6760 രൂപയാണ് പുതിയ വില. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില കുറഞ്ഞത്.
18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ടായി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,605 രൂപയായി. എന്നാൽ വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഏറെ ദിവസങ്ങളായി വെള്ളി വില സ്ഥിരമായി തുടരുകയാണ്. ഇന്നും വ്യാപാരം ഗ്രാമിന് 99 രൂപയിൽ തന്നെയാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടവും ഡോളറിന്റെ മൂല്യക്കുതിപ്പും ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഘടകങ്ങൾ ആഭ്യന്തര വിപണിയിലെ വില നിർണയത്തിൽ നിർണായക പങ്ക് വഹിച്ചു.